qr

Quraanile Pravachakanmar [ഖുർആനിലെ പ്രവാചകന്മാർ] APK

ഇരുപത്തിയഞ്ചോളം പ്രവാചകന്മാരുടെ പേരുകള്‍ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Version1.1 (2)
UpdatedOct 23, 2019 (11 months ago)
DeveloperSFRSM Infotech
CategoryApps, Books & Reference
IDcom.sfrsminfotech.quraanilepravachakanmar
Installs500+

ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ പ്രധാനപ്പെട്ട പ്രവാചകന്മാരിലുള്ള വിശ്വാസം. വേദം ഏറ്റുവാങ്ങാനും ദൈവികനിയമങ്ങളുടെ വെളിച്ചത്തില്‍ മനുഷ്യരെ നയിക്കാനും മനുഷ്യരില്‍നിന്നുതന്നെ അല്ലാഹു തിരഞ്ഞെടുത്ത ദൂതന്മാരാണ് പ്രവാചകന്മാര്‍. വളരെ പരിശുദ്ധരും സംസ്‌കാരസമ്പന്നരും സല്‍സ്വഭാവികളും പക്വമതികളുമായ മനുഷ്യരാണവര്‍. അല്ലാഹുവിനാല്‍ തിരഞ്ഞെടുക്കപ്പെട്ട പുണ്യാത്മാക്കളാണെങ്കിലും പ്രവാചകന്മാര്‍ ദിവ്യശക്തിയുള്ളവരോ ദൈവികാധികാരങ്ങളില്‍ പങ്കുള്ളവരോ അല്ല. പ്രവാചകത്വം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ചില ദിവ്യാദ്ഭുതങ്ങള്‍ പ്രവാചകന്മാരിലൂടെ അല്ലാഹു പ്രത്യക്ഷപ്പെടുത്താറുണ്ട്.അറബിഭാഷയില്‍ ദൂതന്‍ എന്നര്‍ഥമുള്ള റസൂല്, മുര്‍സല് എന്നീ പദങ്ങളും പ്രവാചകന്‍ എന്നര്‍ഥമുള്ള നബി എന്നീ പദവുമാണ് പ്രവാചകന്മാരെ സൂചിപ്പിക്കാന്‍ ഖുര്‍ആനില്‍ ഉപയോഗിച്ചുവന്നത്. പ്രവചനം നടത്തുന്നയാള്‍ എന്നാണ് പ്രവാചകന്‍ എന്ന പദത്തിന്റെ അര്‍ഥം. പ്രൊഫറ്റ് എന്ന ഇംഗ്ലീഷ് പദത്തിനും നബി എന്ന അറബി പദത്തിനും ഇതേ അര്‍ഥം തന്നെ.അല്ലാഹു (ദൈവം) അറിയിച്ചുകൊടുക്കുന്ന വിവരങ്ങള്‍ മനുഷ്യര്‍ക്ക് കൈമാറുകയെന്ന ദൌത്യമാണ് പ്രവാചകര്‍ ചെയ്യുന്നത്. ഓരോ പ്രവാചകനും തനിക്ക് ശേഷം വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചുള്ള വാര്‍ത്തകളും വരാനിരിക്കുന്ന സംഭവങ്ങളും പ്രവചിക്കാറുണ്ടായിരുന്നു. അന്ത്യപ്രവാചകനായ മുഹമ്മദ് നബിയാകട്ടെ അന്ത്യദിനത്തെക്കുറിച്ചും മറ്റനേകം ഭാവികാര്യങ്ങളെക്കുറിച്ചുമുള്ള സൂചനകള്‍ അറിയിക്കുകയുണ്ടായി.\nപൂര്‍വകാലത്ത് എല്ലാ ജനസമൂഹങ്ങളിലും പ്രവാചകന്മാര്‍ നിയോഗിതരായിട്ടുണ്ട്. ഒരേ തത്ത്വങ്ങളും ധര്‍മങ്ങളും തന്നെയാണ് എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തിരുന്നത്. ഇരുപത്തിയഞ്ചോളം പ്രവാചകന്മാരുടെ പേരുകള്‍ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ പ്രവാചകന്മാര്‍ ഭൂമിയില്‍ ആഗതരായിട്ടുണ്ട്. ഈ പ്രവാചകന്മാരെയെല്ലാം അംഗീകരിക്കേണ്ടത് മുസ്‌ലിമിന്റെ വിശ്വാസബാധ്യതയില്‍ പെട്ടതാണ്.വേദഗ്രന്ഥമായ ഖുര്‍ആന്‍ കഴിഞ്ഞാല്‍ വിശ്വാസികള്‍ക്ക് ആധികാരികപ്രമാണം പ്രവാചകന്റെ ജീവിതമാണ്. ഖുര്‍ആന്‍ അവസാനത്തെ വേദഗ്രന്ഥവും മുഹമ്മദ് നബി(സ) അന്ത്യപ്രവാചകനുമാണ്.

ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ട പ്രവാചകരെ കുറിച്ചുള്ള വിവരണങ്ങളാണ് ആപ്പിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പൂര്‍വകാലത്ത് എല്ലാ ജനസമൂഹങ്ങളിലും പ്രവാചകന്‍മാര്‍ ആഗതരായിട്ടുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെട്ട 25-ഓളം സത്യപ്രവാചകന്‍മാരായി അംഗീകരിക്കേണ്ടത് മുസ്‌ലിമിന്‍റെ നിര്‍ബന്ധ ബാധ്യതയാണ്. വേദം ഏറ്റുവാങ്ങി ജനങ്ങള്‍ക്ക് കൈമാറുക മാത്രമല്ല പ്രവാചകന്റെ ദൗത്യം. വേദവ്യാഖ്യാതാവുമാണദ്ദേഹം. വേദഗ്രന്ഥങ്ങളില്‍ സൂചനകളിലൂടേയും ഉപമകളിലൂടെയും അവതരിപ്പിച്ച സത്യങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കേണ്ടതും വേദതത്വങ്ങളും നിയമങ്ങളും നിത്യജീവിതത്തില്‍ സാക്ഷാത്കരിച്ചു കാണിച്ചുകൊടുക്കേണ്ടതും പ്രവാചകന്‍മാരാണ്. പ്രവാചകന്മാര്‍ പാപസുരക്ഷിതരാണ്, അഥവാ വല്ല പിശകും പിണഞ്ഞാല്‍ ദൈവം ഇടപെട്ട് (വഹയ്)വെളിപാടിലൂടെ തിരുത്തിക്കൊടുക്കുന്നതാണ്. ഈ അര്‍ത്ഥത്തില്‍ അപ്രമാദിത്വമുള്ള മനുഷ്യരാണ് പ്രവാചകന്‍മാര്‍. അതു കൊണ്ടു തന്നെ വേദത്തിന് പ്രവാചകന്‍മാര്‍ സ്വജീവിതത്തിലൂടെ ചമക്കുന്ന വ്യാഖ്യാനം നിയമവ്യവസ്ഥയും, വേദത്തിനു ശേഷമുള്ള ആധികാരിക പ്രമാണമാകുന്നു.

നാഥാ ... നിന്നിലേക്ക്‌ മാത്രം സര്‍വ്വ സ്തുതിയും. വല്ല തെറ്റ് കുറ്റങ്ങളും ഞങ്ങളുടെ ഈ സംരഭത്തില്‍ വന്നുപോയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് നീ പൊറുത്തതരണമേ ( ആമീന്‍ )

Features

- Fast and Prompt
- Push Notification
- Capable to render Malayalam font perfectly
- No additional font installation required
- Layout - is very simple and user friendly
- Support for both phone and tablet
- Direct image share to WhatsApp, Email etc..
If you encounter any problems using the product, please send feedback and help us make the app better.
Email: sfrsminfotech@gmail.com
Web: https://sfrsminfotech.com

What's New

Bugs Fixed

Email: sfrsminfotech@gmail.com

See more
See more

See more